Thursday 15 September 2016

ഓണപ്പൂക്കൾ..ഓർമ്മപ്പൂക്കൾ..

നമുക്ക് നഷ്ടപ്പെട്ട ഇനി തിരിച്ചുവരാത്ത ഒരു ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണല്ലോ ഓണം.
ഗൃഹാതുരുത്വമുണർത്തുന്ന ഒരുപിടി ഓർമ്മചിത്രങ്ങൾ സമ്മാനിച്ചിരുന്നു കുട്ടിക്കാലത്തെ ഓണം നമുക്ക്. പാടത്തും തൊടിയിലും പൂവിളിയും പൂക്കൂടയും കൊണ്ട് മണ്ടി നടന്ന ബാലികാബാലന്മാർ. അവരുടെ സൂക്ഷ്മവിരലുകൾ കൊണ്ട് മാത്രം വേർപെടുത്താൻ കഴിയുന്ന കുഞ്ഞുപൂക്കൾ നിറഞ്ഞ കുറ്റിച്ചെടികൾ. തുമ്പയും മുക്കുറ്റിയും ബാൾസവും പിന്നെ പേരറിയാത്ത ഒട്ടനവധി കൊച്ചുപൂക്കളും... അവ ഇക്കുറിയും മുളച്ചുപൊങ്ങിയിരുന്നു .. ഇനിയുണ്ടാക്കാൻ സാധ്യതയില്ലാത്ത സൂക്ഷ്മമായ കൈവിരലുകളുടെ സ്പർശനവും കാത്ത്.. അത്തരം ചില ഓണക്കാഴ്ചകൾ ....

തുമ്പപ്പൂ...
                                                     
മുക്കൂറ്റി
പേരറിയാത്ത ചില പൂക്കൾ

ഇന്ന് ഇവ കമ്പോളത്തിലെ പൂക്കൾക്കു വഴിമാറിയിരിക്കുന്നു. ഒരു കമ്പ്യൂട്ടർ ഡിസൈൻ പോലെ മനോഹരമായ ഓണപ്പൂക്കളം ഇന്ന് നമുക്ക് ക്ഷണികനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാം. ചെണ്ടുമല്ലി, ജമന്തി, ഉണ്ടമല്ലി എന്നിവയുടെ ഒരു പാറ്റേൺ ഡിസൈനിങ് ആണ് ഇന്ന് പൂവിടൽ. (നാളെ അതിനായി ഒരു തന്നെ മെഷീൻ തന്നെ ഉണ്ടായേക്കാം) 

 ജൈവികത നഷ്ടപ്പെട്ട ഇന്നത്തെ  പൂക്കളങ്ങൾക്കു  ഒരു സെൽഫിയുടെ വിലയും ആയുസ്സും മാത്രമേ  ഉള്ളു  എന്ന് എനിക്ക് തോന്നാറുണ്ട്... ജീവിതകാലം നിലനിൽക്കുന്ന ഓർമ്മകൾ അവ നമ്മുടെ കുട്ടികൾക്ക് നൽകുമോ എന്ന ചോദ്യം നമുക്ക് തല്ക്കാലം സൗകര്യപൂർവം  മാറ്റിനിർത്താം അല്ലേ ? ഹാപ്പി ഓണം....

Thursday 14 April 2016

എൻറെ മാതൃകാവിദ്യാലയം: മോഡൽ ബോയ്സ്

മാതൃകാവിദ്യാലയം അഥവാ മോഡൽ സ്കൂൾ എന്റെ ആൽമ മാറ്റർ. പ്രധാന കവാടത്തിലൂടെ ഞാൻ അകത്തേക്കു നടക്കുകയാണ്. ആർത്തലക്കുന്ന ആരവങ്ങളില്ല, ഓടിയും ചാടിയും, മുദ്രാവാക്യം വിളിച്ചും വിരാചിക്കുന്ന  ബാല്യകൌമാരങ്ങളില്ല. അഞ്ചു മുതൽ പത്തു വരെ ഉള്ള ഓരോ ക്ലാസ്സുകളിലും ചുരുങ്ങിയത് പത്തോളം ഡിവിഷനുകൾ, ഓരോ ഡിവിഷനിലും ചുരുങ്ങിയത് അമ്പതോളം കുട്ടികൾ. അങ്ങനെ മൂവായിരത്തോളം മീശ കുരുത്തതും അല്ലാത്തതും ആയ പയ്യന്മാർ, സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു ശ്വസിച്ചു ബാല്യത്തിൻറെ പ്രസരിപ്പിൽ തുള്ളിച്ചാടി ചവിട്ടി നടന്ന മണൽതരികൾ. അവരുടെ എത്രയെത്ര രഹസ്യങ്ങൾ പറയാനുണ്ടാകും ആ ക്ലാസ്സ്‌ റൂമുകൾക്ക്. അവരുടെ എത്രയെത മോഹങ്ങൾക്കും മോഹഭംഗങ്ങൾക്കും       മൂകസാക്ഷിയാണ് അവിടത്തെ ചുമരുകൾ, ക്രിക്കറ്റിനും, പന്തുകളിക്കും പ്രായത്തിന്റെ സ്വതസിദ്ധമായ വികൃതികൾക്കും, ഇരകളാകേണ്ടി  വന്ന എത്രയെത്ര കഥകൾ  പറയാനുണ്ടാകും  ടീച്ചേർസിനും, ജീവനക്കാർക്കും, എന്നുവേണ്ട  സമീപത്തെ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും....

ഈ കഴിഞ്ഞ ഞായറാഴ്ച (10/4/2016) യാദൃശ്ചികമായി ഇവിടെ എത്തി കണ്ടതും അറിഞ്ഞതുമായ കാഴ്ചകൾ എന്റെ കണ്ണ് നനയിപ്പിച്ചു. 99 ൽ SSLC പരീക്ഷ  റിസൾട്ടും  വാങ്ങി യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ഉണ്ടായ അതെ അവസ്ഥയിൽ നിത്യതയിലേക്ക് നിശ്ചലമായ ഒരു ദുരന്ത ചിത്രം പോലെ മോഡൽ ബോയ്സ്.   അടിസ്ഥാനസൌകര്യങ്ങൾ, മൂത്രപ്പുര, സ്റ്റാഫ്‌ റൂം  മിക്ക ക്ലാസ്സുമുറികളിലെയും ബെഞ്ചുകളും ഡസ്കുകളും, ബ്ലാക്ക്‌ ബോർഡും എല്ലാം എല്ലാം. ഏതാനും വർഷങ്ങൾക്കു  മുമ്പ് നൂറ്റിഎഴുപത്തഞ്ചാം  (അതെ 175!) വാർഷികം ആഘോഷിച്ച , ഏകദേശം  ഒന്നര പതിറ്റാണ്ട് കാലം മാത്രം മുമ്പ് ഞങ്ങൾ (മൂവായിരത്തോളം കുട്ടികൾ  ) മദിച്ചു നടന്ന, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്ന പാഠശാലയിൽ ഇപ്പോൾ വരുന്നത് വെറും നൂറോ  നൂറ്റമ്പതോ മാത്രം വരുന്ന കുട്ടികൾ. അന്നത്തെ എന്റെ  നീല BSA SLR അവസാനമായി പാർക്ക്‌  ചെയ്ത എൽ ഷേപ്പ് ബിൽഡിങ്ങിനു പുറകിലുള്ള സൈക്കിൾ ഷെഡിന്റെ മേല്ക്കൂര കാലഘട്ടത്തെ അടയാളപ്പെടുത്തി തുരുമ്പെടുത്ത് പകുതി പൊളിഞ്ഞു കിടക്കുന്നു. ഓർക്കണം 1999 മുതൽ 2016 വരെ ഉള്ള കാലഘട്ടത്തിൽ പൊതുജീവിതത്തിലും,  അടിസ്ഥാനസൌകര്യങ്ങളിലും, സാമ്പത്തികസ്ഥിതിയിലും  ഉണ്ടായ മാറ്റങ്ങൾ. ടെക്നോളജിയും ജീവിതസൌകര്യങ്ങളും ഇത്രയതികം മാറിയ ഈ സാഹചര്യത്തിൽ അനിവാര്യമായ മാറ്റങ്ങളോടുള്ള എന്റെ സ്കൂളിന്റെ ചെറുത്തുനിൽപ്പ്‌ എന്നെ അത്ഭുതപെടുത്തുന്നു. ആരാണ് ഈ ദുരവസ്ഥയ്ക്ക് ഉത്തരവാദി ?   

MBOSAT (Model Boys Old Students Association Thrissur) എന്ന പൂർവവിദ്യാർഥി സംഘടന നടത്തി വന്ന ഒരു സമ്മേളനത്തിന്റെ ബാനറുകൾ യാദൃശ്ചികമായി കണ്ടപ്പോൾ ഒന്ന് കയറിയതാണ്. 4 വർഷം മുമ്പ് 2012 ൽ ആണ് ഈ സംഘടന രൂപം കൊള്ളുന്നത്‌ എന്നറിയാൻ കഴിഞ്ഞു.സ്കൂളിന്റെ പുനരുദ്ധാരണത്തിനായി ഒരു ചെറിയ ശ്രമം ഈ സംഘടന നടത്തുന്നുണ്ട്. എൽ  ഷേപ്പ് ബിൽഡിംഗിന്റെ ക്ലാസ്സ്‌ റൂമുകളെങ്കിലും (പഴയ പത്താം ക്ലാസ്സ്‌ ) വൃത്തിയാക്കി വെച്ചിരിക്കുന്നു. പുതിയ വിദ്യാർഥികളെ   ആകർഷിക്കാനായി ചില മിനുക്കുപണികൾ ഒക്കെ ചെയ്തിരിക്കുന്നു. എന്റെ അജ്ഞത മൂലം ഇതു വരേയുള്ള ഇതിന്റെ പ്രവർത്തികളെ വിവരിക്കുവാൻ ഞാൻ യോഗ്യനുമല്ല.
എന്നിരുന്നാലും നാശത്തിലേക്ക് കൂപ്പുകുത്തുന്ന ഈ വിദ്യാലയത്തെ എളിയ രീതിയിലെങ്കിലും കൈ പിടിച്ചുയർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ അത്യതികം ശ്ലാഘനീയമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഞാൻ മുമ്പേ ഉന്നയിച്ച ചോദ്യത്തിലേക്ക്‌ വീണ്ടും വരുന്നു. വെറും ഒരു വ്യാഴവട്ടക്കാലത്തിനുള്ളിൽ എന്താണ് ഈ വിദ്യാലയത്തിനു സംഭവിച്ചത്?
സ്വകാര്യവൽക്കരണം, പൊതുവിദ്യാഭ്യാസത്തിൽ വന്ന സർക്കാരുകളുടെ താത്പര്യക്കുറവ്, നവസാമ്പത്തികശാസ്ത്രത്തിലെ ഇമ്മാതിരി വിദ്യാഭ്യാസ മോഡലിന്റെ പ്രാധാന്യമില്ലായ്മ, തിടുക്കം കൂട്ടി നല്ലവണ്ണം നടപ്പാക്കാതെ പോയ ചില പരിഷ്കാരങ്ങൾ (DPEP പോലുള്ളവ ഓർമ വരുന്നു ), വിദ്യാർഥി രാഷ്ട്രീയം ഇല്ലാതായത് (അത് മൂലം എന്ത് തീരുമാനവും മാനേജുമെന്റുകൾക്ക് എടുക്കാം എന്ന അവസ്ഥ ), കെടുകാര്യസ്ഥത ,  ഏതെങ്കിലും പ്രത്യേക സ്ഥാപിതതാല്പ്പര്യമുള്ളവരുടെ ഇടപെടൽ ഇങ്ങനെ പലതും   മനസ്സിൽ ഉയര്ന്നു പൊങ്ങുന്നു. പക്ഷെ പിന്നെയും ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളുയരുന്നു.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിൽ ലോകം ഒരുപാട് മുന്നോട്ടോടിയപ്പോൾ ഈ മാതൃക വി ദ്യാലയം മാത്രം എങ്ങനെ പുറകോട്ടോടി? അതും ഇത്രയധികം. ഒരു പക്ഷെ എല്ലാം കേൾക്കുന്ന ചുമരുകളെ തഴുകിപ്പറക്കുന്ന കാറ്റിൽ അവയ്ക്ക് ഉത്തരങ്ങൾ ഉണ്ടാകാം?

അവ എന്ത് തന്നെ ആയാലും ഉത്തരങ്ങളേക്കാൾ നമുക്കാവശ്യം മുന്നോട്ടു ചലിക്കാനുള്ള ആശയങ്ങളാണ്. അതാണ്‌ ഇതിന് ഇന്ധനം. ഒരു ചെടി നശിച്ചു പുതിയതൊന്നിനു വളമാകുന്നത് പോലെ, ഒരു  മുള പൊട്ടി വളർന്നു പന്തലിച്ചു മറ്റൊരു വന്മരമാകുന്നതു പോലെ പുതിയ നാമ്പുകൾ ഇവിടെ പിറക്കട്ടെ.. സഹൃദയരുടെ ശ്രമങ്ങൾക്ക് അതിന് ആവശ്യമായ താങ്ങും തണലും ആയിത്തീരാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിച്ചു പോവുന്നു. ഗ്രീഷ്മത്തിന്റെ കാഠിന്യത്താൽ തളർച്ചയാൽ കൂമ്പി നില്ക്കുന്ന ആ മഹാതരുവിൻ തടത്തിൽ ഒരു തുള്ളി ജലം നേരാൻ നമുക്ക്  കഴിയട്ടെ...

എന്നെ ഞാൻ ആക്കി മാറ്റിയ എൻറെ സ്കൂളിന് പ്രണാമം ..


  Friday 20 August 2010

The brakes..

Somebody said, Life's a journey...
Then..journey of my life, these days moves at a speed of 3.5X times faster compared to the rate it used to be. I decided for the umpteenth time to put the brakes.

And here I am..

Sunday 4 November 2007

My little journey...

Konakan division. Tunnel No: 24
Length 5644 m.
Netravati express muscled its way, about half the distance of this tunnel. There are numerous such tunnels in her path, cutting right through the mountains of Western ghat. Many of the tunnels are lighted up inside, while a few are not, like this number 24.

A man was making up his way right across the huge mountain through this tunnel. He held a lantern in his hand. The train, along with all its passengers would give him a company for the short duration of time as it passes him, whether he likes it or not.. But then for most part of his journey, he is left alone...

Today, I wandered across this city along its streets. I started my journey from Trinity church road-MG road junction and ended it at the Magestic railway station. It all started with the idea of just spending a bit of time, wandering here and there all alone with absolutely no real intentions, except that a precious Sunday would not be completely wasted- doing nothing. I am jotting down down a few of the places, buildings, streets, people, I passed through, so that, later I can recollect the details of this little Sunday outing. I have seen most of these places before, from the windows of buses and autos, but never really knew, their relative locations.
I started clocking from 1.30 in the noon.

1. Mayo hall
2. Residency road- Brigade road junction
3. Mahatma Gandhi statue at the far end of MG road.
4. Cubbon park
5. Post office
6. Raj bhavan
7. The High court
8. Bangalore university.
9. XYZ street from which I purchased a few things :)
10. The over-bridges in the bus-stand
11. The city railway station

It was 3.00 by the time I crossed under the road in front of the railway station through the subway.

I knew Rajbhavan, is the key to find the way to the Magestic, as I have seen it many times on my way to the city stand. So I was following the signboards showing "Rajbhavan road" at the beginning. At last I reached a big junction, where I could not find out any signboards showing "Rajbhavan road". I was standing beside the city post-office not knowing which way to go. Then a man came to me asking " majestic elli ?? "... "maloom nahi muje". [Hey man please tell me also, if you find it out.]
I thought of crossing the long wide road which I came along. But as I started crossing, the traffic signals changed and I retreated. Just then, I realized that I was facing right towards the Rajbhavan, just a few hundread meters from it.

Magestic was quite far even from that place. I know, like the man who asked me the way to Magestic, there are many people who are forced to cover really long distances, each and every day of their life.
To me its a way to spend an afternoon. I just took a volvo back home, after having some refreshments at a costly restaurant. Walking along the over-bridge that lead to the crowded bus stand, I see a lot of people with different expressions on their faces. I should be thankful to able to smile with those people, in a world where in some people exists, who have long forgotten to smile and any expressions of joy on their face looks ridiculous to the beholder.

I know I started this somewhere, in the western ghats and ended it no where. But then it is the
way it is. See I spend another few hours writing this blog :)

Friday 31 August 2007

Woooo,,,, !!!!!

Newborn peeping from its mothers shoulder, exclaims..

Wooooo,,,,, !!!
So rash,,,,, ???
We are waiting for you

VIMS Super specialty hospitals
*****************

cool isn't it.. You can see this advt board on the divider in the outer ring road, near Marathalli bridge junction..

Saturday 18 August 2007

in transit..

The life has been transplanted to a new city..
My days are flying.. even faster than the fading memories..

Every day comes with something new, which becomes a thing of past of on the very next day..
Adieu to Bombay and the IIT life, Arrival in Bangalore, My first day in office, Our convocation, ..

If you shut your eyes (and live in a world of your own), does it makes any difference that, if you live in Mumbai or in Bangalore??

Well may be, I will find it out in course of time..
As 'they' say its time to get my hands dirty with work..

Tuesday 17 July 2007

rainy reflections..


rainy reflections...a peek into the colorful world...